
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ഭാഷാ നൈപുണി വളര്‍ത്തുവാനായി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഘടിപ്പിച്ച ഫ്രം സൗണ്ട് ടു സൈന്‍ പരിശീലന പരിപാടി ശ്രദ്ധേയമായി. കേരള യൂണിവേഴ്സ്റ്റി റിട്ട.അസോസിയേറ്റ് പ്രൊഫസറും ഡിഫറന്റ് ആര്‍ട് സെന്റര്‍ സീനിയര്‍ ലിംഗ്വിസ്റ്റുമായ ഡോ.എ.എം മേരിക്കുട്ടി ക്ലാസിന് നേതൃത്വം നല്‍കി. പരിപാടിയില്‍ ഭാഷാ വൈകല്യങ്ങളെ മനസ്സിലാക്കുക, ആശയവിനിമയത്തെ ശാക്തീകരിക്കുക, ക്ലിനിക്കല്‍ ലിംഗ്വിസ്റ്റിക്‌സ്, സൈക്കോ ലിംഗ്വിസ്റ്റിക്‌സ് എന്നീ മേഖലകളിലെ വിവിധ വശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. കേരള സര്‍വകലാശാല ലിംഗ്വിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ.ഡാര്‍വിന്‍.എല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലിംഗ്വിസ്റ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ശ്യാം എസ്.കെ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും കുടുംബങ്ങള്‍ക്കും പരിശീലകര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പരിപാടി സഹായകമായി. നിരവധി രക്ഷിതാക്കളും വിദഗ്ധരും വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. ബ്രീത്ത് എലൈവ് മാനേജിംഗ് ഡയറക്ടര്‍ അഭിഷാഷ് എം.എ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.രതീഷ് എ.വി, ഡയറക്ടര്‍ വിനീഷ് എന്‍.കെ എന്നിവര്‍ പങ്കെടുത്തു. ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Photo Courtesy - Google










